നൂറനാട് : ആലപ്പുഴയിൽ ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിക്കാട്ടുകുളങ്ങര ചാമവിളയിൽ ഷൈജു (41)വിനെയാണ് നൂറനാട് സി.ഐ എസ്.ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. നൂറനാട് സ്വദേശിയായ 38 കാരിയെ ആണ് ഷൈജു പല തവണ പീഡനത്തിന് ഇരയാക്കിയത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്ന യുവതിയെ പ്രതി 2017 ൽ ക്ഷേത്രത്തിൽ കൊണ്ടുപോയി താലികെട്ടുകയും പിന്നീട് പല തവണ ലോഡ്ജിൽ കൊണ്ടുപോയി പല തവണ പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 31 ന് യുവതിയെ ലോഡ്ജിലെത്തിച്ച പ്രതി മദ്യം നൽകി പീഡിപ്പിക്കുകയും നഗ്ന വീഡിയോകൾ എടുക്കുകയും ചെയ്തിരുന്നു. ചതി മനസിലാക്കിയതോടെ യുവതി ഇയാളെ അവഗണിച്ചു. എന്നാൽ വിളിക്കുമ്പോൾ ഫോൺ എടുക്കാത്തതിനാൽ യുവതിയുടെ നഗ്ന വീഡിയോകൾ വീട്ടുകാർക്ക് അയച്ചു കൊടുക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഭീഷണി തുടർന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്. തുടർന്നാണ് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.
38 കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു, ആലപ്പുഴയിൽ യുവാവ് പിടിയിൽ
