Kerala News

മുണ്ടക്കൈയിൽ നിന്നും 100 പേരെ കണ്ടെത്തി സൈന്യം

മുണ്ടക്കൈയിൽ നിന്നും 100 പേരെ കണ്ടെത്തി സൈന്യം. കയർ വഴി രക്ഷാദൗത്യം ആരംഭിച്ചു. മുണ്ടക്കൈ ഗ്രാമത്തിൽ നിന്നും100 പേരെ കണ്ടെത്തി 122 ടി എ ബറ്റാലിയൻ. ഇവരുടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. രക്ഷപ്പെട്ടവർ ചൂരൽമലയിലെത്തി.
രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി ചൂരല്‍മലയിലെ കടുത്ത മൂടല്‍മഞ്ഞ്. ആദ്യ ബാച്ച് എത്തിയത് നദിക്കരയിലൂടെ. അതേസമയം ഉരുൾപൊട്ടലിൽ 90 മരണം ആയി. ദൗത്യത്തിന് ഡിങ്കി ബോട്ട് കൂടി ഇറക്കാൻ ശ്രമം.
ചൂരൽമലയിലെ പത്താം വാർഡായ അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് സൈന്യം അറിയിച്ചു. ചൂരൽമലയും പത്താം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയതിനാൽ അങ്ങോട്ട് കടക്കുക ദുഷ്കരമാണ്. 5 സൈനികർ കയർ കെട്ടി പത്താം വാർഡിലേക്ക് കടന്നെങ്കിലും കൂടുതൽ പേരെ എത്തിക്കാനുള്ള കയർ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലെന്ന് സൈന്യം അറിയിച്ചു.

Related Posts

Leave a Reply