Kerala News

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിലെന്ന് പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിലെന്ന് പരാതി. ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ ആണ് കേസ്.
നെയ്യാറ്റിൻകര സ്വദേശി കൃഷ്ണ തങ്കപ്പന്‍റെ ഭർത്താവിന്‍റെ പരാതി പ്രകാരമാണ് കേസെടുത്തത്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കിടെ എടുത്ത കുത്തിവെപ്പിനിടെയാണ് യുവതി അബോധാവസ്ഥയിലായതെന്ന് ബന്ധുക്കൾ പറഞ്ഞു. യുവതി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ മാസം 15നാണ് കൃഷ്ണ തങ്കപ്പൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിയത്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായാണ് എത്തിയത്. യുവതിക്ക് അലർജി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ട്. അതിനുള്ള പരിശോധന നടത്താതെ എടുത്ത കുത്തിവെപ്പാണ് പ്രശ്നമായത് എന്നാണ് പ്രാഥമിക വിവരം. ഭാരതീയ ന്യായ് സംഹിത 125 പ്രകാരമാണ് സർജൻ വിനുവിനെതിരെ കേസെടുത്തത്.

Related Posts

Leave a Reply