International News

അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു

അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. കാര്യമായ രോഗലക്ഷണങ്ങളില്ല. നേരത്തെ പ്രഖ്യാപിച്ച എല്ലാ പ്രചാരണ പരിപാടികളും റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു.

ഐസൊലേഷനിൽ ഇരുന്ന് ഔദ്യോഗിക ചുമതല വഹിക്കുമെന്നും രോഗ സൗഖ്യം നേർന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ബൈഡൻ അറിയിച്ചു.

ലാസ് വെഗാസിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാനിരിക്കെയാണ് കോവിഡ് ലക്ഷണങ്ങൾ കണ്ടത്. പാക്സ്ലോവിഡിന്റെ ആദ്യ ഡോസ് ബൈഡന് നൽകിയെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

Related Posts

Leave a Reply