Kerala News

മുതിർന്ന പത്രപ്രവർത്തകൻ തോമസ് (76, ദീപിക തോമസ് ) അന്തരിച്ചു.

മുതിർന്ന പത്രപ്രവർത്തകൻ തോമസ് (76, ദീപിക തോമസ് ) അന്തരിച്ചു. കാലടി കൈപ്പട്ടൂർ സ്വദേശിയാണ്. പത്രത്തിന്റെ പേരോട് കൂടി അറിയപ്പെടുന്ന അപൂർവ്വം ആളുകളിൽ ഒരാളാണ് തോമസ്. 40 വർഷത്തോളം മാധ്യമരംഗത്ത് സജീവമായിരുന്നു തോമസ്. കാലടിയുടെ വികസന പ്രവർത്തനങ്ങൾക്ക് ഇദ്ദേഹത്തിന്റെ ലേഖനങ്ങളും, പ്രത്യേക വാർത്തകളും പുതിയ കാഴ്ച്ചപ്പാടിന് വഴിയൊരുക്കി. വളരെ ശ്രദ്ധേയമായ ഒട്ടനവധി വാർത്തകൾ തോമസിലൂടെ ദീപിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കാലടി പ്രസ് ക്ലബ്ബ് തോമസിനെ ആദരിച്ചിരുന്നു.

Related Posts

Leave a Reply