Kerala News

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ജിം ട്രെയിനർ മരിച്ചു

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ജിം ട്രെയിനർ മരിച്ചു. ഗുരുവായൂർ മമ്മിയൂർ സ്വദേശി സുരേഷ് ജോർജ് ആണ് മരിച്ചത്. 62 വയസായിരുന്നു. കോട്ടപ്പടി ജീംനേഷ്യത്തിലെ ട്രൈനറായിരുന്നു സുരേഷ് ജോർജ്. പാവറട്ടി സ്കൂളിലെ ഹിന്ദി അധ്യാപകനായിരുന്നു സുരേഷ്. മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി, മിസ്റ്റർ കേരള എന്നീ പട്ടങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ചയാണ് സുരേഷിന് എലിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു മരണം.

Related Posts

Leave a Reply