Kerala News

എം ശിവശങ്കറിന് ചികിത്സാ ചെലവായി 2,35,967 രൂപ അനുവദിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ചികിത്സാ ചെലവായി 2,35,967 രൂപ അനുവദിച്ച് ഉത്തരവിറങ്ങി. ജാമ്യത്തിലിറങ്ങി നടത്തിയ ചികിത്സയ്ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. പണം അനുവദിക്കണമെന്ന് ശിവശങ്കര്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് തുക അനുവദിച്ച് ഉത്തരവിറങ്ങിയത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13 മുതല്‍ 17 വരെയാണ് എം ശിവശങ്കര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. അഖിലേന്ത്യ സര്‍വീസ് ചട്ടപ്രകാരമാണ് തുക അനുവദിച്ചതെന്നാണ് ഉത്തരവില്‍ വിശദീകരിച്ചിരിക്കുന്നത്.

തന്റെ ചികിത്സയ്ക്ക് 2,35,967 രൂപ ചെലവായതിന്റെ രേഖകള്‍ ഉള്‍പ്പെടെ ശിവശങ്കര്‍ ഹാജരാക്കിയിട്ടുണ്ടായിരുന്നു. സര്‍വീസിലിരിക്കെ തന്നെയാണ് അദ്ദേഹം സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. ഇത് പരിഗണിച്ചാണ് ഇപ്പോള്‍ തുക അനുവദിച്ചുകൊണ്ട് ഉത്തരവായിരിക്കുന്നത്. ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ നിലവില്‍ ജാമ്യത്തിലാണ്.

Related Posts

Leave a Reply