സംവിധായകനും നിർമ്മാതാവുമായ അരോമ മണി അന്തരിച്ചു. 65 വയസ്സായിരുന്നു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. 63ഓളം ചിത്രങ്ങളുടെ നിർമ്മാതാവാണ് വിടവാങ്ങിയത്. ഏഴ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബനറുകളിൽ ആണ് നിർമ്മാണം ചെയ്തത്.
1977ൽ റിലീസ് ചെയ്ത മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യനിർമാണ സംരംഭം. അദ്ദേഹം നിർമിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്നീ ചിത്രങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ നായകനായ ആർട്ടിസ്റ്റ് ആണ് അവസാന ചിത്രം.