Kerala News

തിരുവനന്തപുരം നഗരൂരിൽ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. നഗരൂർ ആലിന്റെമുട് ഭാഗത്ത് വൈകിട്ട് 7.30ഓടെയാണ് സംഭവം ഉണ്ടായത്. മുൻപുള്ള വാക്കുതർക്കത്തിന്റെ പേരിലാണ് സംഘർഷമുണ്ടായത് എന്നാണ് വിവരം.

സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

Related Posts

Leave a Reply