India News

അമരാവതി സെൻട്രൽ ജയിലിൽ സ്ഫോടനം. 


അമരാവതി സെൻട്രൽ ജയിലിൽ സ്ഫോടനം. അമരാവതി സെൻട്രൽ ജയിലിലെ ആറ്, ഏഴ് ബാരക്കുകൾക്ക് പുറത്താണ് സ്ഫോടനം നടന്നത്. ശനിയാഴ്ച്ച 8.30ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. നാടൻ ബോംബ് ഉപയോഗിച്ചാണ് സ്‌ഫോടനം നടന്നത് എന്നാണ് പ്രാഥമിക നിഗമനം.

പ്ലാസ്റ്റിക് പന്തിൻ്റെ ആകൃതിയിലുള്ള ബോംബാണ് കണ്ടെത്തിയത് എന്ന് അമരാവതി പൊലീസ് കമ്മീഷണർ നവിൻചന്ദ്ര റെഡ്ഡി അറിയിച്ചു. പ്ലാസ്റ്റിക് ബോളുകളിലുള്ള രണ്ട് സ്‌ഫോടക വസ്തു ജയിലിനുള്ളിലേക്ക് വലിച്ചെറിയുകയും രാത്രി വൈകി അതിലൊന്ന് പൊട്ടിത്തെറിക്കുകയും ചെയ്തതായും നവിൻചന്ദ്ര റെഡ്ഡി പറഞ്ഞു.

എന്നാൽ സംഭവത്തെ തുടർന്ന് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അമരാവതി സെൻട്രൽ ജയിലിനുള്ളിൽ ബോംബ് പോലുള്ള വസ്തു എറിഞ്ഞതിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിവരികയാണ്. സ്‌ഫോടകവസ്തുക്കൾ നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളെ കണ്ടെത്താൻ ഫോറൻസിക് സംഘവും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Posts

Leave a Reply