Kerala News

ആലപ്പുഴ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവെ പ്രതി റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ചാടിപ്പോയി

ആലപ്പുഴ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവെ പ്രതി റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ചാടിപ്പോയി. പത്തനംതിട്ട സ്വദേശിയായ വിഷ്ണു ഉല്ലാസാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. നാളെ കോടതിയിൽ ഹാജരാക്കേണ്ട മോഷണക്കേസിലെ പ്രതിയാണ് രക്ഷപ്പെട്ട വിഷ്ണു ഉല്ലാസ്.

തിരുവനന്തപുരത്ത് നിന്ന് പ്രതിയെ രാമങ്കരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോവുകയായിരുന്നു. ആലപ്പുഴ റെയില്‍വെ സ്റ്റേഷനിലെത്തിയ പ്രതി അകത്തെ ബാത്ത്റൂമില്‍ പോയതിന് പിന്നാലെ ജനല്‍ വഴി കടന്ന് കളഞ്ഞു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Related Posts

Leave a Reply