രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഐഎം നേതാവ് പി ജയരാജന്റെ മകൻ ജയിൻ രാജ്. സ്വദേശത്തും വിദേശത്തും തനിക്ക് യാതൊരു ബിസിനസുമില്ലെന്നും എന്തെങ്കിലും ബിസിനസ് ഉണ്ടെന്ന് തെളിയിച്ചാൽ ആരോപണം ഉന്നയിക്കുന്നവർക്ക് എഴുതി നൽകാമെന്നും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ‘കൊട്ടാരസദൃശ്യ’മായ വീട് ഉണ്ടാക്കിയിട്ടില്ല. പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം വെച്ച തുക കൊണ്ടാണ് വീട് നിർമിച്ചത്. അമ്മയുടെ സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള വായ്പയും അച്ഛന്റെ എംഎൽഎ പെൻഷനിൽ നിന്നുള്ള തുകയും വീട് നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. പ്രവാസിയായിരുന്നു. ഇപ്പോൾ കഴിഞ്ഞ മെയ് മുതൽ ടൈപ്പിംഗ് സെന്ററിൽ ജോലി ചെയ്യുകയാണെന്നും ജയിൻ രാജിന്റെ ഫേസ്ബുക്കിൽ കുറിച്ചു.
