Kerala News

റോഡരികിൽ നാടന്‍ബോംബ് പൊട്ടിത്തെറിച്ചു; യുവാവ് കസ്റ്റഡിയിൽ

തൃശ്ശൂർ: തൃശ്ശൂർ ചാവക്കാട് ഒരുമനയൂരിൽ റോഡിൽ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. ​ഉച്ചക്ക് 2.25 ന് മൂത്തമാവ് സെന്ററിന് കിഴക്കുവശത്താണ് സംഭവമുണ്ടായത്. സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഷെഫീഖ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

വലിയ ശബ്ദം കേട്ട് ആളുകൾ പുറത്തിറങ്ങി നോക്കിയപ്പോൾ പുകപടലം ഉയരുന്നത് കണ്ടു. പരിശോധനയിൽ കല്ലുകൾ ചിതറിക്കിടക്കുന്നതും ശ്രദ്ധയിൽപെട്ടു. ഗുണ്ടിൽ കുപ്പിച്ചില്ല് നിറച്ചാണ് നാടന്‍ ബോംബ് നിർമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. 

Related Posts

Leave a Reply