യുഎഇയിലെ ഫുജൈറയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തു മരിച്ചു. എട്ടു വയസുള്ള പെൺകുട്ടിയും ഏഴു വയസുള്ള ആൺകുട്ടിയുമാണ് മരിച്ചത്. അഞ്ചുവയസുള്ള കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു.
ഫുജൈറയിലെ അൽതുവിയാൻ മേഖലയിൽ സ്വദേശികളുടെ വീടിനാണ് തീപിടിച്ചത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.. അഗ്നിബാധയുടെ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫുജൈറ സിവിൽ ഡിഫൻസ് മേധാവി ബ്രിഗേഡിയർ അലി ഉബൈദ് അൽ തുനൈജി അറിയിച്ചു.