Kerala News

വയനാട് കേണിച്ചിറയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി

വയനാട് കേണിച്ചിറയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി. താഴെ കിഴക്കേല്‍ സാബു എന്നയാളുടെ വീട്ടുപറമ്പില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഒരു ഗ്രാമത്തെയാകെ ഭീതിയിലാഴ്ത്തിയ കടുവ അകപ്പെട്ടത്. പശുക്കളെ കൊന്ന വീട്ടിലെ തൊഴുത്തില്‍ രാത്രിയോടെ കടുവ വീണ്ടുമെത്തുകയായിരുന്നു.

തോല്‍പ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് ഇപ്പോള്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായിരിക്കുന്നത്. 11.05നാണ് കടുവ കൂട്ടിലായത്. മാളിയേക്കല്‍ ബെന്നി എന്നയാളുടെ രണ്ടുപശുക്കളെ ഈ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇന്ന് രാത്രി 9.30ഓടെ കടുവ സാബുവെന്നയാളുടെ വീട്ടിലെ തൊഴുത്തിലെത്തി.

കടുവയെ ഉടന്‍ വനംവകുപ്പ് കുപ്പാടിയിലേക്ക് മാറ്റുമെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. കടുവ കൂട്ടിലായത് നാട്ടുകാര്‍ക്ക് ആശ്വാസമാകുകയാണ്. കടുവ വീടിന്റെ തൊഴുത്തിലെത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തെത്തിയിരുന്നു.

Related Posts

Leave a Reply