Entertainment India News

പൂനെയിൽ കെട്ടിടത്തിൽ തൂങ്ങി കിടന്ന് റീൽ ചിത്രീകരണം നടത്തിയ യുവതിയും സുഹൃത്തും അറസ്റ്റിൽ.

പൂനെയിൽ കെട്ടിടത്തിൽ തൂങ്ങി കിടന്ന് റീൽ ചിത്രീകരണം നടത്തിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. മിഹിർ ​ഗാന്ധി (27), മിനാക്ഷി സലുങ്കെ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം റീൽ ചിത്രീകരിച്ചവർ ഒളിവിലാണ്‌.

പൂനെയിലെ പഴയ ഒരു ക്ഷേത്രത്തിൻറെ ഭാഗമായ കെട്ടിടത്തിൽ അപകടകരമായി തൂങ്ങിക്കിടന്നായിരുന്നു റീൽ. സുഹൃത്ത് മിഹിർ ഗാന്ധിയുടെ കയ്യിൽ പിടിച്ച് മീനാക്ഷി സുലുങ്കെ തൂങ്ങിക്കിടക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പത്തുനില കെട്ടിടത്തിന് സമാന ഉയരത്തിലുള്ള ക്ഷേത്രത്തിന് മുകളിൽ കയറിയായിരുന്നു ഇവരുടെ അഭ്യാസപ്രകടനം.

മീനാക്ഷിയും മിഹിറും പൊലീസ് വിളിപ്പിച്ചത് പ്രകാരം സ്റ്റേഷനിൽ എത്തുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു . ആറുമാസം വരെ തടവു കിട്ടാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

Related Posts

Leave a Reply