കോഴിക്കോട് കൈവേലിയിൽ ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു.
കോഴിക്കോട് വളയം ചുഴലി സ്വദേശിനി ശ്രീലിമ (23 ) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കൈവേലി ടൗണിനടുത്തുള്ള ബന്ധുവീട്ടിലെ കുളിമുറിയിൽ ഇന്നലെ വൈകിട്ടാണ് ശ്രീലിമയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. വെൻ്റിലേറ്ററിലായിരുന്ന യുവതി ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്. കുറ്റ്യാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.