Entertainment Kerala News

സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറില്‍ നിന്ന് 7 ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണവും തട്ടി; യൂട്യൂബര്‍ അറസ്റ്റില്‍

സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറില്‍ നിന്ന് 7 ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണവും തട്ടിയെടുത്ത യൂട്യൂബര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി ജയശങ്കറാണ് അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ വനിതാ ഡോക്ടറെ പരിചയപ്പെടുന്നത്. പതുക്കെ ഇയാള്‍ ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ചു. ഡോക്ടറുമൊത്ത് ഫോട്ടോയെടുത്ത യൂട്യൂബര്‍ ഈ ചിത്രങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു. പണവും സ്വര്‍ണവും തട്ടിയെടുത്തത് കാട്ടി ഡോക്ടര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.

Related Posts

Leave a Reply