Kerala News

യാത്രക്കാരനെ അത്ഭുതകരമായി രക്ഷിച്ച സ്വകാര്യ ബസ് കണ്ടക്ടർ ബിലു വീണ്ടും രക്ഷകന്റെ റോളിൽ.

യാത്രക്കാരനെ അത്ഭുതകരമായി രക്ഷിച്ച സ്വകാര്യ ബസ് കണ്ടക്ടർ ബിലു വീണ്ടും രക്ഷകന്റെ റോളിൽ. യാത്രക്കാരിയുടെ നഷ്ടപ്പെട്ട പേഴ്‌സ് കണ്ടെത്തി നൽകിയാണ് ബിലു ഇത്തവണ മാതൃകയായത്. ബിലുവിനെ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ അഭിനന്ദനം തുടർച്ചയായി രണ്ടുദിവസങ്ങളിൽ. നടന്നു. പേഴ്‌സിൽ 11000 രൂപയും മൊബൈൽ ഫോണും, സ്വർണവും ഉണ്ടായിരുന്നുവെന്നും ബിലു പറഞ്ഞു.

കൊല്ലത്ത് ബസിൽ ഡോറിന്റെ സൈഡിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ യാത്രക്കാരൻ രക്ഷപ്പെട്ടത് കണ്ടക്ടർ ബിനുവിന്റെ നിർണായക ഇടപെടലിലാണ്. കൊല്ലം കരാളിമുക്കിൽ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യം ‘ദൈവത്തിന്റെ കൈ’ എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഒരു ജീവൻ രക്ഷിക്കാനായതിൽ സന്തോഷമെന്ന് ബസ് കണ്ടക്ടർ ബിലു പറഞ്ഞു. ബാലൻസ് വാങ്ങാൻ പോയപ്പോഴായിരുന്നു ആൾ പുറകിലേക്ക് വഴുതിവാണത് തക്ക സമയത്ത് അത് കാണാൻ ഇടയായി ഉടൻ സഹായിക്കാൻ സാധിച്ചു. യാത്രക്കാർ എപ്പോഴും അവരുടെ സുരക്ഷിതത്വം ബസിനുള്ളിൽ ഉറപ്പ് വരുത്തണം അത് പ്രധാനമെന്നും ബിലു 24നോട് പറഞ്ഞു.

യാത്രക്കാരന്റ ജീവൻ രക്ഷിച്ച കണ്ടക്ടർ ബിലുവിനെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു.ടിക്കറ്റ് എടുത്തതിന് പിന്നാലെ ബസിൽ നിന്ന് യാത്രക്കാരൻ തെറിച്ച് വീഴാൻ പോയപ്പോൾ ഒറ്റക്കൈ കൊണ്ടാണ് കണ്ടക്ടർ ജീവിതത്തിലേക്ക് പിടിച്ച് കയറ്റിയത്. മറ്റൊരു യാത്രക്കാരന് ടിക്കറ്റ് നൽകുന്നതിനിടയിൽ തിരിഞ്ഞ് പോലും നോക്കാതെയായിരുന്നു ബിലുവിന്റെ രക്ഷാപ്രവർത്തനം.

ഒരു നിമിഷം വൈകിയിരുന്നെങ്കിൽ യുവാവ് ബസിന് പുറത്തേക്ക് തെറിച്ച് വീണ് അപകടം ഉണ്ടായേനെ. ബസുകളിൽ മുകളിൽ നിന്ന് താഴേക്ക് തുറക്കുന്ന ലോക്ക് രീതി മാറ്റുമെന്ന് ബിലുവിനെ ആദരിച്ചതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് പ്രതികരിച്ചു.

Related Posts

Leave a Reply