Kerala News

പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കൂട്ടിലാക്കി.

പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കൂട്ടിലാക്കി. മയക്കുവെടി വെച്ച ശേഷമാണ് ആര്‍ആര്‍ടി സംഘം പ്രദേശത്ത് ഭീതി പടര്‍ത്തിയ പുലിയെ കൂട്ടിലാക്കിയത്. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്.

മയക്കുവെടി വെച്ച് നിരീക്ഷണത്തിന് ശേഷമായിരുന്നു ആര്‍ആര്‍ടി സംഘം പുലിയുടെ സമീപത്തെത്തിയത്. തുടര്‍ന്ന് സാഹസികമായി ഇതിനെ കൂട്ടിലാക്കുകയായിരുന്നു. പുലിയെ തിരികെ കാട്ടിലേക്ക് തന്നെ വിടുമെന്നാണ് വിവരം.

Related Posts

Leave a Reply