Kerala News

തിരുവനന്തപുരം: പോത്തന്‍കോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു.

തിരുവനന്തപുരം: പോത്തന്‍കോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. പോത്തന്‍കോട് ഇടത്തറ വാര്‍ഡില്‍ ശ്രീകല(61) ആണ് മരിച്ചത്. മഴയില്‍ കുതിര്‍ന്നിരുന്ന പഴയ വീടിന്റെ ചുമരാണ് ഇടിഞ്ഞ് വീണത്.

പുതിയ വീട് നിര്‍മ്മിച്ചപ്പോള്‍ പഴയ വീട് പൂര്‍ണ്ണമായും ഇടിച്ച് മാറ്റിയിരുന്നില്ല. ഇതിന് സമീപത്തു നിന്ന ശ്രീകലയുടെ ദേഹത്തേക്ക് ചുമരിടിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Posts

Leave a Reply