Kerala News

തിരുവനന്തപുരം കാട്ടാക്കടയിൽ പൂക്കടയിലുണ്ടായ തീപിടിത്തത്തില്‍ വൻ നാശനഷ്ടം.

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പൂക്കടയിലുണ്ടായ തീപിടിത്തത്തില്‍ വൻ നാശനഷ്ടം. കാട്ടാക്കട ജംഗ്ഷന് സമീപം ബിഎസ്എൻഎൽ റോഡിലെ പൂക്കടയിൽ ആണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ  രണ്ടു മണിയോടെ തുടങ്ങിയ തീപിടിത്തത്തിൽ  പൂക്കടയും സമീപത്തെ കടയും കത്തിയിട്ടുണ്ട്.

ആദ്യം നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് കൂടെ എത്തിയാണ് തീ അണച്ചത്. ആളപായം ഇല്ല. പൂജാ സാധനങ്ങളുടെ ഹോൾസെയിൽ കടയിലാണ് തീപിടുത്തം ഉണ്ടായത്. രണ്ട് കോടിയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. 

Related Posts

Leave a Reply