Kerala News

കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 41 കാരന് 5 വർഷം കഠിന തടവ്,

തിരുവനന്തപുരം: പോക്സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കാട്ടാക്കട കള്ളിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് കാട്ടാക്കട പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. കള്ളിക്കാട് വില്ലേജിൽ മുകുന്ദറ ദേശത്ത് നെയ്യാർ ഡാം പെരിഞ്ഞാം ജയാ നിവാസിൽ രാമചന്ദ്രൻ മകൻ ജയകുമാർ(41) എന്ന ജയനെയാണ് ആണ് കോടതി ശിക്ഷിച്ചത്. 

പ്രതിക്ക് അഞ്ച് വർഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയുമാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി വിധിച്ചത്.  പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിൽ പറയുന്നു.  പിഴത്തുക ഒടുക്കി ഇല്ലെങ്കിൽ എട്ട് മാസം അധിക കഠിനതടവ് അനുഭവിക്കണം. 

Related Posts

Leave a Reply