India News Sports

ഐപിഎല്‍ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ് പരാജയപ്പെട്ടതോടെ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്.

ഇന്നത്തെ ഐപിഎല്‍ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ് പരാജയപ്പെട്ടതോടെ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഇന്നത്തെ മത്സരത്തില്‍ ലഖ്‌നൗ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടതോടെയാണ് രാജസ്ഥാന്‍ പ്ലേ ഓഫ് ഉറപ്പിച്ചത്. രാജസ്ഥാന്‍ 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുകളുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തില്‍ ലഖ്‌നൗവിനെ ഡല്‍ഹി 19 റണ്‍സിനാണ് തകര്‍ത്തത്.

അഭിമാന പോരാട്ടത്തില്‍ ലഖ്‌നൗവിനെ തര്‍ക്കാന്‍ ഡല്‍ഹി ബാറ്റിംഗിലും ബൗളിംഗിലും പവര്‍പ്ലേയാണ് കാഴ്ചവച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 208 റണ്‍സാണ് നേടിയത്. അഭിഷേക് പോറലിന്റെ 58 റണ്‍സും സ്റ്റബ്‌സിന്റെ 57 റണ്‍സുമാണ് ഡല്‍ഹിയെ അനായാസ വിജയത്തിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനേ ലഖ്‌നൗവിന് സാധിച്ചുള്ളൂ.

ഡല്‍ഹിയ്ക്ക് വേണ്ടി ബൗളിംഗ് പവര്‍പ്ലേയില്‍ ഇഷാന്ത് ശര്‍മ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി. നിക്കോളാസ് പൂരാന്റെ 61 റണ്‍സ് ലഖ്‌നൗവിന് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും പുരാന്റെയും അര്‍ഷദ് ഖാന്റെയും അര്‍ദ്ധ സെഞ്ച്വറിയ്ക്കും ലഖ്‌നൗവിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.

Related Posts

Leave a Reply