Kerala News

കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് ഭർത്താവിൻറെ ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടിയുടെ അച്ഛൻ

കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് ഭർത്താവിൻറെ ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടിയുടെ അച്ഛൻ. സ്ത്രീധനം നൽകാത്തതിലുള്ള വൈരാഗ്യമാണ് മർദ്ദനത്തിന് കാരണം. കഴുത്തിൽ കേബിൾ കുരുക്കി മകളെ കൊല്ലാൻ ശ്രമിച്ചന്നും പിതാവ് ഹരിദാസ് പറഞ്ഞു. കുടുംബത്തിന്റെ പരാതിയിൽ പന്തീരാങ്കാവ് പൊലീസ് ഭർത്താവ് രാഹുലിനെതിരെ കേസെടുത്തു.

ഇന്നലെ വരന്റെ വീട്ടിലെ സൽക്കാരത്തിന് യുവതിയുടെ ബന്ധുക്കൾ എത്തിയപ്പോഴാണ് മർദ്ദന വിവരമറിയിരുന്നത്. സംശയ രോഗത്തെ തുടർന്നാണ് മർദ്ദനം എന്ന് പൊലീസ് പറയുമ്പോഴും, സ്ത്രീധനം നൽകാത്തതിലെ വൈരാഗ്യമെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. മകൾ നേരിട്ടത് ക്രൂരമർദ്ദനമാണെന്ന് പിതാവ് ഹരിദാസ് പറഞ്ഞു. കുടുംബത്തിൻ്റെ പരാതിയിൽ പന്തീരാങ്കാവ് സ്വദേശി രാഹുലിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു. ഭർത്തൃവീട്ടിൽ നിന്ന് യുവതിയെ പറവൂരിലെ സ്വന്തം വീട്ടിൽ തിരികെയെത്തിച്ചു.

Related Posts

Leave a Reply