മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 10 പേർക്ക് പരുക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. വാഗമണ്ണിലേക്ക് പോയ യുവാക്കളുടെ സംഘം സഞ്ചരിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. യുവാക്കളുടെ കാർ മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. യുവാക്കളുടെ വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തി.
അപകടത്തിൽ പരുക്കേറ്റ ഏഴുമുട്ടം സ്വദേശി മനാപ്പുറത്ത് കുമാരി (60) ചികിത്സയിലിരിക്കെ മരിച്ചു. കുമാരിയുടെ ഇവരുടെ മകൻ കെ. അനു (40), അനുവിന്റെ ഭാര്യ ലക്ഷമിപ്രിയ (38), ഇവരുടെ മകൾ ദീക്ഷിത (9) എന്നിവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.











