Kerala News

ഹിമാചൽ പ്രദേശിൽ വാഹനാപകടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം. 


ഹിമാചൽ പ്രദേശിൽ വാഹനാപകടത്തിൽ സൈനികന് ദാരുണാന്ത്യം. ആർമി 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിലെ സൈനികൻ ആദർശ്( 26 ) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ഹിമാചൽ പ്രദേശിൽ ഡ്യൂട്ടിക്കിടെ സൈനികൻ ഓടിച്ചു കൊണ്ടിരുന്ന വാഹനത്തിലേക്ക് പാറക്കല്ല് വീഴുകയായിരുന്നു. നാളെ വൈകിട്ടോടെ കണ്ണൂർ എയർപോർട്ട് വഴി സൈനികന്റെ ഭൗതികശരീരം നാട്ടിലെത്തിക്കും.

Related Posts

Leave a Reply