Kerala News

ജെസ്ന തിരോധാനക്കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിബിഐ സമർപ്പിച്ച കേസ് ഡയറിയും ജെസ്നയുടെ പിതാവ് ജെയിംസ്, മുദ്രവെച്ച കവറിൽ സമർപ്പിച്ച ആവശ്യങ്ങളും തെളിവുകളും കോടതി പരിശോധിക്കും. ഇവ രണ്ടും പരിശോധിച്ച ശേഷമായിരിക്കും തുടരന്വേഷണം വേണോ വേണ്ടയോ എന്നതിൽ അന്തിമ തീരുമാനമെടുക്കുക.

ജെസ്‌ന മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥാപിക്കുന്ന ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സിബിഐയുടെ വാദം. അതിനാൽ കേസന്വേഷണം അവസാനിപ്പിക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെടുകയും ക്ലോഷർ റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ സിബിഐ പല കാര്യങ്ങളും അന്വേഷിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച തെളിവുകൾ തന്റെ കൈവശമുണ്ടെന്നും കാണിച്ച് ജെയിംസ് തടസ്സഹര്‍ജി സമർപ്പിച്ചു.

ജെസ്‌നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള തെളിവുകൾ നൽകിയെന്നാണ് ജെയിംസിന്റെ വാദം. ഒപ്പം ജെസ്‌ന എല്ലാ വ്യാഴാഴ്ചകളിലും ഒരു സ്ഥലത്ത് പ്രാർത്ഥിക്കാൻ പോകാറുണ്ടായിരുന്നെന്നും ജെയിംസ് കോടതിയിൽ പറഞ്ഞു. തെളിവുകൾ നൽകിയാൽ തുടരന്വേഷണമാകാം എന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.

Related Posts

Leave a Reply