കൊച്ചി പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ സിറ്റി പൊലീസ് കമ്മിഷണർക്ക് നോട്ടീസയച്ച് ബാലാവകാശ കമ്മിഷൻ. പെൺകുട്ടിയെ അതിജീവിത എന്ന് വിശേഷിപ്പിച്ചതിനാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് നോട്ടീസ് അയച്ചത്. സിറ്റി പൊലീസ് കമ്മിഷണർ എസ് ശ്യാസുന്ദറിനാണ് ബാലാവകശാ കമ്മിഷൻ നോട്ടീസ് അയച്ചത്. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നിർദേശം.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് വിട്ടിൽ വെച്ച് രഹസ്യമായി യുവതി പ്രസവിച്ചത്. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തി വിട്ടിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വലിച്ചു എറിയുകയായിരുന്നു. കേസിൽ 14 ദിവസം റിമാൻഡിലാണ് പ്രതിയായ യുവതി. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതി മൊഴി നൽകിയത്. കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും യുവതി പൊലീസിന് മൊഴി നൽകി. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം. മുറിയുടെ വാതിലിൽ മാതാവ് മുട്ടിയപ്പോൾ മൃതദേഹം പുറത്തേക്കെറിയുകയായിരുന്നുവെന്ന് മൊഴി നൽകി.
അതേ സമയം കേസിൽ പ്രതിയായ യുവതിയുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് യുവതിയെ മാറ്റി. വീട്ടിൽ വെച്ച് പ്രസവം നടത്തിയതിനെ തുടർന്നുണ്ടായ അണുബാധയാണ് യുവതിയുടെ ആരോഗ്യസ്ഥിതി മോശമാക്കിയത്.