കരുണ വറ്റാത്തവരുടെ സഹായം തേടി ഹൃദ്രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുവിന്റെ കുടുംബം. കാസർഗോഡ് തളങ്കര സ്വദേശികളായ സാഹിദ് തമീമ ദമ്പതികളുടെ കുഞ്ഞാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ശസ്ത്രക്രിയക്കായി രണ്ടുദിവസത്തിനുള്ളിൽ ആവശ്യമായ 10 ലക്ഷത്തിലധികം രൂപക്കായി ഓടി നടക്കുകയാണ് ഈ കുടുംബം. ഇതിനോടകം നാല് ലക്ഷത്തോളം രൂപ സുമനസുകൾ നൽകിക്കഴിഞ്ഞു. ഇനിയും വേണം 7 ലക്ഷം രൂപ. നാളെ രാവിലെ 9 മണിക്ക് മുൻപായി പണം ലഭിച്ചാൽ മാത്രമേ ശസ്ത്രക്രിയ നടത്താൻ സാധിക്കൂ.
ഗുരുതരമായ ഹൃദ്രോഗത്തോടെയാണ് സാഹിദ്തമീമ ദമ്പതികളുടെ കുഞ്ഞ് പിറന്നു വീണത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് അറിയിച്ചതോടെ കണ്ണൂരിൽ നിന്ന് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവൻ നിലനിർത്തുന്നത്. രണ്ടുദിവസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടേഴ്സ് അറിയിച്ചത്.
മൂന്നോളം ശസ്ത്രക്രിയകൾ വേണമെന്നാണ് ഡോക്ടർ അറിയിച്ചത്. നിലവിൽ കടം വാങ്ങിയും മറ്റുമാണ് മുന്നോട്ട് പോകുന്നത്. സൈക്കിൾ ഷോപ്പുകാരനായ സാഹിദ് രണ്ട് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്.
സഹായിക്കാം :
Name. : UMMU KULSU
Account no : 20344021180
IFSC : SBIN0071167
Bnk. : SBI
Gpay/Phone pay no : 9747327087
Name : Muhammed Anas