കണ്ണൂർ: പയ്യന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനിലയുടെ സുഹൃത്ത് സുദർശനപ്രസാദ് എന്ന ഷാജിയെ മറ്റൊരിടത്ത് ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയിട്ടുണ്ട്. അനിലയെ മരിച്ച നിലയിൽ കണ്ടെത്തിയ വീടിൻ്റെ ഉടമസ്ഥർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം. ഇന്ന് രാവിലെയാണ് സമീപത്തെ വീട്ടുകാർ മാതമംഗലം സ്വദേശി അനിലയെ അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിൻ്റെ ഡൈനിംഗ് ടേബിളിന് സമീപം മൃതദേഹം തറയിൽ കിടന്ന അവസ്ഥയിലായിരുന്നു. വീട്ടുടമസ്ഥർ സ്ഥലത്ത് ഇല്ലാത്തതിനാൽ പരിചരണത്തിന് സുദർശന പ്രസാദ് എന്ന ഷിജുവിനെ ഏൽപ്പിച്ചിരുന്നു. ഇയാളെ മറ്റൊരിടത്ത് ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഒന്നിൽ കൂടുതൽ പേർ കൃത്യത്തിൽ പങ്കാളികളായിട്ടുണ്ടെന്ന് സംശയിക്കുന്നതായും മരിച്ച അനിലയുടെ സഹോദരൻ അനീഷ് പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഷിജു ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ സംശയം.