Kerala News

തിരുവനന്തപുരം വെള്ളായണി കീഴൂർ റോഡിൽ കാർ പോർച്ചിൽ രക്തക്കറ, ഭീതിയിൽ വീട്ടുകാർ

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ കീഴൂർ റോഡിൽ വീടിൻ്റെ കാർ പോർച്ചിൽ ദുരൂഹ സാഹചര്യത്തിൽ രക്തക്കറ, ചെരുപ്പ്, ബ്ലേഡിന്റെ കഷണം എന്നിവ കണ്ടെത്തി. വീടിൻ്റെ ഗേറ്റിൽ രക്തം പുരണ്ട വിരൽപ്പാടുകൾ ഉണ്ട്. വീട്ടുകാരെയും നാടിനെയും പരിഭ്രാന്തിയിലാക്കിയ സംഭവം ഇന്ന് ഉച്ചയോടെയാണ് പുറത്തിറഞ്ഞത്. കീഴൂർ റോഡ് വിദ്യാഭവനിൽ ഹരീന്ദ്രൻ നായരുടെ വീടിൻ്റെ കാർപോർച്ചിൽ ആണ് രക്തക്കറ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് തിരുവല്ലം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. നായ്ക്കൾ എലിയോ മറ്റോ പിടികൂടിയതിനെ തുടർന്നുള്ള രക്തക്കറ ആണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. എന്നാൽ സമീപത്തെ ബ്ലേഡിന്റെ കഷണവും ചെരിപ്പും കണ്ടെത്തിയതോടെ ഭീതിയുണ്ടായി. ഗേറ്റിൽ രക്തംപുരണ്ട കൈവിരൽ പാടുകളും കണ്ടെത്തിയതോടെ ദീതി വർധിച്ചു.

വൈകിട്ടോടെ തിരുവല്ലം പോലീസ് സ്ഥലത്തെത്തി അന്വേഷണ നടപടി ആരംഭിച്ചു. ഡോഗ് സ്ക്വാഡ് , ഫോറൻസിക് വിഭാഗം എന്നിവ സ്ഥലത്ത് എത്തി. ചെരിപ്പിൽ നിന്നും മണം പിടിച്ച പോലീസ് നായ വീടിൻ്റെ പരിസരത്തും വരാന്തയിലും കൂടാതെ ഒരു കിലോമീറ്റർ ഓളം ദൂരത്തേക്ക് ഓടി നിന്നു. പരിക്കേറ്റ ആരെങ്കിലും ഒളിച്ചിരിക്കാൻ ഇടം കണ്ടെത്തി എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. വിശദമായ അന്വേഷണം ആരംഭിച്ചതായി തിരുവല്ലം പോലീസ് അറിയിച്ചു.

Related Posts

Leave a Reply