വര്‍ക്കല ആലിയിറക്കം ഏണിക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിയെ തിരയില്‍പ്പെട്ട് കാണാതായി. ചെറുന്നിയൂര്‍ അമ്പിളിച്ചന്ത ശിവശക്തിയില്‍ സുനിലിന്റെയും മായയുടെയും മകന്‍ അശ്വിനെയാണ് കാണാതായത് . ഇന്ന് വൈകീട്ട് 6 മണിയോടെയാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം തീരത്ത് ഫുട്‌ബോള്‍ കളിച്ച ശേഷം കടലിലേക്കിറങ്ങി കുളിക്കവെയാണ് ശക്തമായ തിരയിലകപ്പെട്ടത്. കൂട്ടുകാര്‍ ബഹളം വെച്ചതിനേ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി തെരച്ചില്‍ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല. കോസ്റ്റല്‍ പൊലീസും ലൈഫ് ഗാര്‍ഡുകളും ടൂറിസം പൊലീസും ഫയര്‍ ഫോഴ്സും രാത്രി വൈകിയും തെരച്ചില്‍ തുടര്‍ന്നു. ബി.പി.എം മോഡല്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് കാണാതായ അശ്വിന്‍.