Sports

കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകുമോവിച്ച് ടീമിനോട് വിടപറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകുമോവിച് കേരള ബ്ലാസ്റ്റേഴ്സുമായി വിട പറഞ്ഞു.
കഴിഞ്ഞ മൂന്നുവർഷം കേരള ബ്ലാസ്റ്റേഴ്സിനെ പ്ലേഓഫിൽ കളിപ്പിച്ച കോച്ചാണ് ഇവൻ വുക്കുമോവിച്ച്. മികച്ച ആരാധന പിന്തുണയുള്ള കോച്ചായിരുന്നു ഇവാൻ. സെർബിയൻ മുൻ കളിക്കാരനും കോച്ചും ആയ ഇവാൻ ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗ് കോച്ചായി വന്നതും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയായിരുന്നു.

കഴിഞ്ഞ മൂന്നു സീസണിലും മികച്ച പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്.
ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിംഗിനെ പറ്റി പ്രത്യക്ഷമായും പരോക്ഷമായും പ്രതികരിച്ച ഒരു കോച്ച് ആയിരുന്നു ഇദ്ദേഹം.
കഴിഞ്ഞവർഷം ബംഗളൂരു എഫ്സിയുമായുള്ള പ്ലേ ഓഫ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി എടുത്ത ഫ്രീ കിക്കിനെ
തുടർന്നുണ്ടായ ചില പ്രശ്നങ്ങളിൽ റഫറി ഗോൾ വിധിക്കുകയും അനധികൃതമായി നേടിയ ആ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് ടീം വർക്ക് ഔട്ട് നടത്തുകയും ചെയ്തിരുന്നു. തുടർനടപടിയായി ഇവാനെ ചില മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയിരുന്നു,
ടീമിന് നാലു കോടിയോളം രൂപ പിഴയും ഈടാക്കി.
റഫറിംഗിലെ പോരായ്മകൾ ഈ വർഷവും തുടർന്നിരുന്നു. മികച്ച പ്ലെയിങ് ഇലവൻ ഉണ്ടായിരുന്ന ആദ്യ ഫേസിൽ നന്നായി കളിച്ച കേരള ബ്ലാസ്റ്റേഴ്സ് നാഷണൽ ബ്രേക്കിന് ശേഷം എട്ടിലധികം പ്രധാന കളിക്കാർക്ക് പരിക്കേൽക്കുകയും തുടർന്നുള്ള മത്സരത്തിൽ വളരെ കഷ്ടപ്പെട്ടാണ് ഒന്നാം സ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് കളിക്കാൻ ഇടയായത്. പ്ലേ ഓഫിലെ നോകൗട്ട് മത്സരത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് പുറത്താവുകയും ചെയ്തു.
യൂറോപ്പിൽ നിന്നും സെക്കൻഡ് ഡിവിഷനിൽ മെയിൻ കോച്ച് ആയിട്ട് ഇവാന് സീസൺ പകുതിയോടുകൂടി തന്നെ ക്ഷണം ഉണ്ടായിരുന്നതായി ഔദ്യോഗികമല്ലാത്ത വാർത്ത ഉണ്ടായിരുന്നു. ഇവാൻ ഇനി എങ്ങോട്ടാണ് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2023 24 സീസണിലെ പരാജയത്തോടുള്ള ദുഃഖ വാർത്തയോടൊപ്പം ആരാധകർക്ക് ഇതും താങ്ങാൻ ആകാത്ത ഒരു വാർത്തയായിരിക്കും.

Related Posts

Leave a Reply