Kerala News

മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി ലീഗ് നേതാവ് കെ എം ഷാജി.

മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി ലീഗ് നേതാവ് കെ എം ഷാജി. മകളുടെ കേസ് നടത്താൻ മുഖ്യമന്ത്രി പൊതുഖജനാവിൽ നിന്ന് പണം എടുക്കുന്നുവെന്ന് കെ എം ഷാജി പറഞ്ഞു. KSIDC മുഖ്യമന്ത്രിക്ക് സ്ത്രീധനം കിട്ടയതാണോയെന്ന് ഷാജി ചോദിച്ചു.

തനിക്കെതിരെയുള്ള കേസുകൾ പാർട്ടി പണം കൊണ്ടല്ല, സ്വന്തം പൈസ എടുത്താണ് നടത്തുന്നത്. 14 കേസുകളാണ് തൻ്റെ പേരിലുള്ളത്. സർക്കാർ വേട്ടയാടുകയാണെന്നും ഷാജി പറഞ്ഞു.

കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ തനിക്കെതിരെ കേസെടുക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വെല്ലുവിളിച്ച് കെ.എം.ഷാജി ഇന്നലെ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത രാഷ്ട്രീയ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ കേസെടുക്കുമെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്. കേസടുത്താൽ കണ്ണൂരിൽ നടന്ന മറ്റ് ദുരൂഹ മരണങ്ങളുടെ വിവരങ്ങളും പുറത്തുവിടേണ്ടി വരുമെന്നും അത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Related Posts

Leave a Reply