Kerala News

വയനാട് ബത്തേരിയില്‍ വോട്ടേഴ്‌സിനെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ പിടികൂടി.

വയനാട് ബത്തേരിയില്‍ വോട്ടേഴ്‌സിനെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ പിടികൂടി. 1500ഓളം കിറ്റുകളാണ് പിടികൂടിയിരിക്കുന്നത്. കിറ്റുകള്‍ എത്തിച്ചതിന് പിന്നില്‍ ബിജെപിയാണെന്ന് എല്‍ഡിഎഫും യുഡിഎഫും ആരോപിച്ചു. വാഹനത്തില്‍ കയറ്റിയ നിലയിലാണ് കിറ്റുകള്‍ പിടികൂടിയത്. രാത്രിയോടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കിറ്റുകള്‍ നിറച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവ തെരഞ്ഞെടുപ്പ് ഫ്‌ളൈയിംഗ് സ്‌ക്വാഡിന് കൈമാറുമെന്ന് ബത്തേരി പൊലീസ് അറിയിച്ചു.

ആവശ്യസാധനങ്ങള്‍ക്കൊപ്പം വെറ്റിലയും ചുണ്ണാമ്പും അടക്കമുള്ള വസ്തുക്കളും ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തിന് മുന്നില്‍ നിന്ന് പിടിച്ചെടുത്ത കിറ്റുകളില്‍ ഉണ്ട്. ആദിവാസി കോളനികളില്‍ വിതരണം ചെയ്യാന്‍ ബിജെപി തയ്യാറാക്കിയതാണ് കിറ്റുകള്‍ എന്ന് ആരോപണം. നേരത്തെ 800 കിറ്റുകള്‍ കൂടി കയറ്റി പോയിരുന്നതായും ആരോപണം ഉണ്ട്. അതേസമയം, എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ല എന്നാണ് കിറ്റുകള്‍ കയറ്റിയ ലോറിയുടെ ഡ്രൈവര്‍ നല്‍കിയ മൊഴി.

Related Posts

Leave a Reply