Kerala News

വടകരയിലെ സൈബര്‍ ആക്രമണ പരാതികളില്‍ വീണ്ടും കേസ്. കെകെ രമ എംഎല്‍എ,

വടകരയിലെ സൈബര്‍ ആക്രമണ പരാതികളില്‍ വീണ്ടും കേസ്. കെകെ രമ എംഎല്‍എ, എല്‍ഡിഎഫ് നേതാവ് പനോളി വത്സന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് കോഴിക്കോട് റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തത്. ഉമ തോമസ് എംഎല്‍എയ്ക്ക് ഒപ്പം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം ഷാഫി പറമ്പിലിന് എതിരെന്ന രീതിയില്‍ വ്യാജമായി നിര്‍മിച്ച് ഫേസ്ബുക്കിലൂടെ പ്രചരിച്ചിപ്പിച്ചുവെന്നായിരുന്നു കെ കെ രമ എംഎല്‍എ യുടെ പരാതി. ശശീന്ദ്രന്‍ വടകര, സത്യന്‍ എന്‍.പി എന്നീ ഫേസ്ബുക്ക് അക്കൊണ്ടുകളിലൂടെ വ്യജപ്രചാരണം നടന്നെന്ന ഈ പരാതിയിലാണ് കോഴിക്കോട് റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തത്.

Related Posts

Leave a Reply