ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പലിൽ കോഴിക്കോട് സ്വദേശിയും. വെള്ളിപ്പറമ്പ് സ്വദേശി തേലംപറമ്പത്ത് ശ്യാംനാഥ് ആണ് കപ്പലിൽ ഉള്ളത്. കപ്പലിലെ എഞ്ചിൻ വിഭാഗത്തിൽ സെക്കന്റ് എൻജിനീയർ ആണ് ശ്യാംനാഥ്. പത്ത് വർഷമായി എംഎസ്സി കമ്പനിയിലാണ് ജോലി. കഴിഞ്ഞ സെപ്തംബറിലാണ് അവധി കഴിഞ്ഞ് തിരിച്ചുപോയത്.