Kerala News

കൊച്ചി: ക്ഷേമപെന്‍ഷന്‍ അവകാശമല്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: ക്ഷേമപെന്‍ഷന്‍ അവകാശമല്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍. ക്ഷേമപെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കുന്ന സഹായം മാത്രമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. നിയമം അനുശാസിക്കുന്ന പെന്‍ഷന്‍ ഗണത്തില്‍ പെടുന്നതല്ല ക്ഷേമ പെന്‍ഷനെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ക്ഷേമപെന്‍ഷന്‍ എപ്പോള്‍ വിതരണം ചെയ്യണമെന്ന് തീരുമാനമെടുക്കുന്നത് സര്‍ക്കാരാണ്. നയപരമായ തീരുമാനപ്രകാരമുള്ള സഹായമാണ് ക്ഷേമ പെന്‍ഷന്‍. ക്ഷേമപെന്‍ഷന്‍ നിയമാനുസൃത അവകാശമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെതിരായ ഹര്‍ജിയിലാണ് സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. അതേസമയം സംസ്ഥാനത്ത് കുടിശികയുള്ള രണ്ടു ഗഡു പെന്‍ഷന്റെ വിതരണം ഇന്ന് മുതല്‍ ആരംഭിച്ചു. പെരുന്നാളിനും വിഷുവിനും മുമ്പ് ഉപഭോക്താകള്‍ക്ക് പെന്‍ഷന്‍ കൈകളിലെത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 3200 രൂപയാണ് ഗുണഭോക്താകള്‍ക്ക് ലഭിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ വിഹിതം ലഭിക്കുന്ന ആറുലക്ഷത്തി എണ്‍പത്തിയെണ്ണായിരം ഗുണഭോക്താക്കള്‍ക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാനം മുന്‍കൂറായിട്ട് നല്‍കും. പെന്‍ഷന്‍ മുടങ്ങിയത് തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പ്രതിപക്ഷം വലിയ രീതിയില്‍ ആയുധമാക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി. നാലുമാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ് ഇനി ബാക്കിയുള്ളത്.

Related Posts

Leave a Reply