കുട്ടനാട്: നെടുമുടിയിൽ റിസോർട്ട് ജീവനക്കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി സഹാ അലിയാണ് പിടിയിലായത്. ചെങ്ങന്നൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അസം സ്വദേശിനിയായ ഹാസിറയെ ബുധനാഴ്ച രാവിലെയാണ് റിസോർട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യുവതിയുടെ കമ്മലുകൾ ബലമായി പറിച്ചെടുത്ത് കൊണ്ടുപോയതിനെത്തുടർന്ന് വലതുചെവി മുറിഞ്ഞ നിലയിലായിരുന്നു മൃതദേഹം. നെടുമുടി പഞ്ചായത്തിലെ വൈശ്യം ഭാഗത്ത് അയനാസ് റിസോര്‍ട്ടിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ട ഹസീറയുടെ സുഹൃത്താണ് സഹാ അലി.