Kerala News

2024 ഏപ്രിലെ പ്രവേശനത്തിന് വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ച് ആകാശ് എഡ്യൂക്കേഷൻ.

ആകാശ് എജുക്കേഷൻ ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ ടെസ്റ്റ് IACST (ഇൻസ്റ്റന്റ് അഡ്മിഷൻ കം സ്കോളർഷിപ്പ് ടെസ്റ്റ് )Launching ഏരിയ ബിസിനസ് ഹെഡ് അരുൺ വിശ്വനാഥ്, ബ്രാഞ്ച് ഹെഡ് പ്രജിൻ ഐ പി, അസിസ്റ്റന്റ് ഡിറക്ടർ അക്കാഡമിക് ആനന്ദ് കുമാർ കുഷ്വാ എന്നിവർ ചേർന്ന് പട്ടത്തുള്ള ആകാശിന്റെ ഓഫീസിൽ വച്ച് നിർവഹിച്ചു.

ഒരു മണിക്കൂർ ദൈർഘ്യമുള്ള ഐഎസിഎസ് ടി പരീക്ഷ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള തീയതികളിൽ രാവിലെ പത്തിനും രാത്രി എട്ടിനും ഇടയിൽ ഓൺലൈൻ ആയി എഴുതാവുന്നതാണ്. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ടെസ്റ്റ് എഴുതാൻ കഴിയുന്നത്.ഈ കാറ്റഗറിയിൽ പെടുന്ന കുട്ടികൾക്ക് അവരവരുടെ വീടുകളിലെ കംഫോർട്ടുകളിൽ ഇരുന്നുകൊണ്ടുതന്നെ ഓൺലൈനായി ടെസ്റ്റ് ലോഗിൻ ചെയ്ത് എഴുതാവുന്നതാണ്. ഈ ടെസ്റ്റ് അതാത് ക്ലാസിൽ പഠിക്കുന്നവരുടെ ചാപ്റ്ററുകൾ ബേസ് ചെയ്താവും ക്വസ്റ്റ്യൻസ് തയ്യാറാക്കുക.ഈ ടെസ്റ്റ് എഴുതി മികച്ച സ്കോർ ലഭിക്കുന്നവർക്കാണ് സ്കോളർഷിപ്പ് കിട്ടുന്നത്. തുടർന്നുവരുന്ന മെഡിക്കൽ എൻജിനീയറിങ് ഫൗണ്ടേഷൻ കോഴ്സുകളുടെ പ്രവേശനത്തിന് ഐഎസിഎസ്ടി പരീക്ഷയുടെ സ്കോളർഷിപ്പ് വിദ്യാർത്ഥികൾക്ക് ഉപയോഗപ്പെടുത്താം.ഈ ടെസ്റ്റിലൂടെ ഫീസിന്റെ 90% വരെ സ്കോളർഷിപ്പ് ലഭിക്കാൻ വിദ്യാർത്ഥികൾക്ക് സഹായകമാകും.

ഇന്ത്യയിൽ എവിടെയും ഉള്ള ആകാശത്തിന്റെ ബ്രാഞ്ച് എല്ലാ വിദ്യാർത്ഥികൾക്കും ഒന്നുപോലെ അവസരം ലഭ്യമാക്കുന്നുണ്ട്. ഈ സ്കോളർഷിപ്പിന് പുറമേ രക്തസാക്ഷികൾ, പ്രതിരോധ ഉദ്യോഗസ്ഥർ, തീവ്രവാദ ഇരകൾ എന്നിവരുടെ മക്കൾക്കും പ്രത്യേക ഫീസിളവുകളാണ് ആകാശ് എജുക്കേഷൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. രക്തസാക്ഷികളുടെ മക്കൾക്ക് 100% വരെയാണ് ആകാശ് ഫീസിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിരോധ ഉദ്യോഗസ്ഥരുടെയും തീവ്രവാദ ഇരകളുടെയും മക്കൾക്ക് ഐഎസി എസ് ടി സ്കോറുകളിൽ ലഭിക്കുന്ന സ്കോളർഷിപ്പിനോടൊപ്പം 10% അധിക ഫീസ് ഇളവും ആകാശ് നൽകും. 35 വർഷമായി ഇന്ത്യയിൽ ഉടനീളം മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് കോച്ചിംഗ് രംഗത്ത് വിദ്യാർത്ഥികൾക്കായി പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് ഇത്. 2014 മുതൽ മുക്കാൽ ലക്ഷം വിദ്യാർഥികളെ സ്കോളർഷിപ്പിന് അർഹരാക്കിയിട്ടുണ്ട് ഈ സ്ഥാപനം. വിദ്യാർത്ഥികൾക്ക് ക്ലാസ് റൂം വഴിയും ഓൺലൈൻ വഴിയും ഏറ്റവും മികച്ച മെഡിക്കൽ എൻജിനീയറിങ് കോച്ചിംഗ് പ്രൊവൈഡ് ചെയ്യുക എന്നതാണ് ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യമെന്നും ഇന്ത്യയിലുടനീളം ഉള്ള വിദ്യാർത്ഥികൾക്ക് ഫലപ്രദമായ വിദ്യാഭ്യാസ അവസരങ്ങൾ നൽകാൻ ആകാശ് എജുക്കേഷൻ സർവീസ് പ്രതിജ്ഞാബദ്ധമാണെന്ന് ചീഫ് ബിസിനസ് ഓഫീസർ അനൂപ് അഗർവാൾ പറഞ്ഞു.

Related Posts

Leave a Reply