ആടുജീവിതം സിനിമ പകർത്തിയെന്ന പരാതിയിൽ ചെങ്ങന്നൂരിൽ ഒരാൾ കസ്റ്റഡിയിൽ. സീ സിനിമാസ് തീയറ്റർ ഉടമയുടെ പരാതിയിലാണ് പൊലീസ് നടപടി. തീയറ്ററിൽ പ്രദർശനം നടക്കുന്നതിനിടെ സിനിമ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തു എന്നാണ് പരാതി. കസ്റ്റഡിയിലെടുത്തയാളുടെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ കാണുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഫോൺ വിദഗ്ദ പരിശോധനക്ക് വിധേയമാക്കും. അതേസമയം താൻ സിനിമ പകർത്തിയിട്ടില്ലെന്നും ഫോണിൽ വിഡിയോ കോൾ ചെയ്യുകയായിരുന്നു എന്നാണ് കസ്റ്റഡിയിൽ ഉള്ളയാൾ മൊഴി നൽകിയത്.