Kerala News

ആലുവയിൽ ഗ്രേഡ് എസ്ഐ മരത്തിൽ തൂങ്ങിമരിച്ചു

ആലുവയിൽ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചു . ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബാബുരാജിനെയാണ് പാടത്തിന് കരയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിവരെ അദ്ദേഹം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. വിഐപി ഡ്യൂട്ടിയിൽ ആയിരുന്നു അദ്ദേഹം. എന്താണ് ആത്മഹത്യ കാരണമെന്നത് വ്യക്തമല്ല. ആത്മഹത്യ കുറിപ്പോ മറ്റ് വിവരങ്ങളോ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Posts

Leave a Reply