Kerala News

കോട്ടയം കിടങ്ങൂർ കൂടല്ലൂർ സെന്റ് മേരീസ് പള്ളിയിൽ ഇന്നലെ കാർ നിയന്ത്രണംവിട്ട് ഇടിച്ച് കയറി

കോട്ടയം: കോട്ടയം കിടങ്ങൂർ കൂടല്ലൂർ സെന്റ് മേരീസ് പള്ളിയിൽ ഇന്നലെ കാർ നിയന്ത്രണംവിട്ട് ഇടിച്ച് കയറിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം. സംസ്കാര ചടങ്ങുകൾക്ക് ശേഷം ആളുകൾ പിരിഞ്ഞ് പോകുന്നതിനിടെയാണ് പുന്നത്തുറ സ്വദേശി ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ആളുകൾക്ക് ഇടയിലേക്ക് ഇടിച്ചു കയറിയത്. 2 സ്ത്രീകൾ വാഹനത്തിനടിയിൽ പെടുകയായിരുന്നു. സ്ത്രീകളിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരാളെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു പുരുഷനും അപകടത്തിൽ പരിക്കുണ്ട്. അപകടത്തിൽ നിന്നും ഒരു കുട്ടി അത്ഭുകരമായി രക്ഷപെട്ടു.

Related Posts

Leave a Reply