Kerala News

മലപ്പുറം കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത

മലപ്പുറം: മലപ്പുറം കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത. കുഞ്ഞിനെ അച്ഛൻ ഫാരിസ് മർദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി. ഫാരിസിന്‍റെ മകൾ ഷഹബത്ത് ഇന്നലെയാണ് മരിച്ചത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അമ്മ ഷഹബത്തിന്‍റെ ബന്ധുക്കളുടെ പരാതി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലാണുള്ളത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ബന്ധുക്കളുടെ പരാതി ഉള്‍പ്പെടെ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Related Posts

Leave a Reply