പാലക്കാട്: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. ബാംഗളൂരിൽ നിന്ന് കൊണ്ടുവന്ന 49.39 ഗ്രാം മെത്താംഫിറ്റമിനുമായി വടക്കാഞ്ചേരി സ്വദേശിയായ 21കാരൻ അഭിനവ് ആണ് അറസ്റ്റിലായത്.
പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഒന്നര ലക്ഷത്തോളം രൂപ വിലയുണ്ട്. നാട്ടിൽ കൊണ്ടുവന്നു ചില്ലറ വില്പന നടത്തുന്നതിനാണ് പ്രതി മയക്കുമരുന്ന് കടത്തിയതെന്ന് എക്സൈസ് അറിയിച്ചു. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.
ചെക്ക്പോസ്റ്റിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) ജിഷു ജോസഫ്, അനു. എസ്. ജെ, പ്രിവന്റ്റീവ് ഓഫീസർ (ഗ്രേഡ്) അനിൽകുമാർ ടി. എസ്, സിവിൽ എക്സൈസ് ഓഫീസർ ജിതേഷ് പി എന്നിവരും ഒപ്പമുണ്ടായിരുന്നു.