Kerala News

യുഡിഎഫിൽ എല്ലാ കാലത്തും തുടരില്ലെന്ന സൂചന നൽകി പികെ കുഞ്ഞാലിക്കുട്ടി

യുഡിഎഫിൽ എല്ലാ കാലത്തും തുടരില്ലെന്ന സൂചന നൽകി പി കെ കുഞ്ഞാലിക്കുട്ടി. ചില ഘട്ടങ്ങളിൽ കോൺഗ്രസ്‌ സ്വീകരിക്കുന്നത് മൃദുഹിന്ദുത്വ സമീപനമാണ്. വലിയ സംഭവവികാസങ്ങൾ ഉണ്ടെങ്കിൽ മുന്നണി മാറ്റം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂറുമാറുന്ന പാർട്ടിയല്ല മുസ്ലീം ലീഗ്. ചില ഘട്ടങ്ങളിൽ കോൺഗ്രസ്‌ സ്വീകരിക്കുന്നത് മൃദുഹിന്ദുത്വ സമീപനം. അത്തരം സാഹചര്യങ്ങളിൽ ലീഗ് അതൃപ്തി അറിയിക്കാറുണ്ട്. വലിയ സംഭവവികാസങ്ങൾ ഉണ്ടെങ്കിൽ മുന്നണി മാറ്റം സംഭവിക്കും. INDIA മുന്നണിയിൽ പരാതി തുറന്നുപറഞ്ഞിട്ടുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമം ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Related Posts

Leave a Reply