മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. അടിച്ചിൽത്തൊട്ടി കോളനിയിലെ തമ്പാനാണ് പരുക്കേറ്റത്. മലക്കപ്പാറയിൽ നിന്നും അടിച്ചിൽത്തൊട്ടി കോളനിയിലേക്ക് റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ രാത്രി കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയാണ് അവശനിലയിൽ തമ്പാനെ കണ്ടെത്തുന്നത്. കാലിന് ഗുരുതരമായി പരുക്കേറ്റ തമ്പാനുമയൈ വനത്തിനുള്ളിൽ നിന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് ആംബുലൻസ് പുറപ്പെട്ടു.