India News International News

പശ്ചിമ ആഫ്രിക്കൻ രാജ്യമായ അബിജാനിൽ ഇന്ത്യൻ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

അബിജാൻ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ അബിജാനിൽ ഇന്ത്യൻ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യക്കാരായ സഞ്ജയ് ​ഗോയലിനെയും ഭാര്യ സാൻ്റോഷ് ​ഗോയലിനേയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ ഇവരുടെ മരണ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ശേഖരിച്ചു വരികയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

കുടുംബത്തിനോട് ഞങ്ങളുടെ ദു:ഖം രേഖപ്പെടുത്തുകയാണ്. ഈ വിഷമ ഘട്ടത്തിൽ കുടുംബത്തിന് വേണ്ട എല്ലാ പിന്തുണയും നൽകുകയാണ്. പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് എംബസി സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു. ഇന്ത്യൻ പൗരന്മാരുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉറപ്പാക്കാൻ ശ്രമിക്കുകയാണെന്നും എംബസി അറിയിച്ചു. അതേസമയം, ഇന്ത്യൻ ദമ്പതികളുടെ മരണത്തെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. 

കഴിഞ്ഞ മാസം 26ന് ഇവരെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു. ദില്ലിയിൽ നിന്നും പുറപ്പെട്ട ദമ്പതികളെ കാണാനില്ലെന്ന് കാണിച്ച് മകൻ കരൺ ​ഗോയലാണ് പരാതി നൽകിയത്. യാത്രയിലായിരുന്ന മാതാപിതാക്കളെ പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്ന് കരൺ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരുന്നതിനിടയിലാണ് മരണവാർത്ത പുറത്ത് വരുന്നത്. ഇവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. 

Related Posts

Leave a Reply