Kerala News

സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ 17 വർഷം ശിക്ഷിച്ചു.

തിരുവനന്തപുരം: സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ 17 വർഷം ശിക്ഷിച്ചു. ഉദയൻകുളങ്ങര സ്വദേശി ഷിനുവിനെ (41) ആണ് ശിക്ഷിച്ചത്. നെയ്യാറ്റിൻകര പോക്സോ കോടതിയാണ് കഠിന തടവിന്  വിധിച്ചത്. നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സിപിഐ  ഉദയൻകുളങ്ങര മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. 2022 – 23 കാലയളവിലാണ് പ്രതി കുട്ടികളെ പീഡിപ്പിച്ചത്. 17 വർഷം കഠിന തടവിനൊപ്പം 50000 രൂപ പിഴയും അടയ്ക്കണം. അതിവേഗം കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇപ്പോള്‍ വിധി വന്നത്.

Related Posts

Leave a Reply